Wednesday, July 24, 2024
Google search engine
Homeമുംബൈയിലും നവി മുംബൈയിലും ഉഷ്ണതരംഗ മുന്നറിയിപ്പ്

മുംബൈയിലും നവി മുംബൈയിലും ഉഷ്ണതരംഗ മുന്നറിയിപ്പ്

മഹാരാഷ്ട്രയിലെ പല ഭാഗങ്ങളും കനത്ത ചൂടിൽ വെന്തുരുകുമ്പോൾ മുംബൈയിലും സമീപ പ്രദേശങ്ങളായ നവി മുംബൈ, താനെ, റായ്ഗഡ് ജില്ലകളിലും ഉഷ്ണതരംഗമുണ്ടാകുമെന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിനിടയിൽ കഴിഞ്ഞ ദിവസം കടുത്ത ചൂടുള്ള കാലാവസ്ഥയാണ് മുംബൈ സാക്ഷ്യം വഹിച്ചത്.

മൂന്ന് ജില്ലകളിലും കൂടിയ താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അധികൃതർ അറിയിച്ചു. മുംബൈ, നവി മുംബൈ, റായ്‌ഗഡ്, താനെ, കല്യാൺ എന്നിവടങ്ങളിൽ ഏപ്രിൽ 16, 17 ദിവസങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഐഎംഡി മുംബൈ ഉദ്യോഗസ്ഥൻ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കുവാനും അധികൃതർ മുന്നറിയിപ്പ് നൽകി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments