മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ നഗരത്തിൽ ഒരു തയ്യൽ കടയിലുണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് ഏഴു പേർ ശ്വാസം മുട്ടി മരിച്ചു.
സംഭാജിനഗർ ദനാ ബസാറിലുള്ള കടയിൽ പുലർച്ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തയ്യൽ കടയും മറ്റ് വാണിജ്യ സ്ഥാപനങ്ങളും കെട്ടിടത്തിൻ്റെ താഴത്തെ നിലയിലാണ് സ്ഥിതി ചെയ്യുന്നത്, മുകളിലത്തെ നിലയിലാണ് ആളുകൾ താമസിച്ചിരുന്നത്.
പുലർച്ചെ നാല് മണിയോടെ കടയ്ക്ക് പെട്ടെന്ന് തീ പിടിച്ചതിനെ തുടർന്ന് കടയുടെ മുകളിൽ താമസിച്ചിരുന്ന കുടുംബങ്ങളിലെ 7 പേരാണ് ഒന്നാം നിലയിലേക്ക് പുക കയറി ശ്വാസം മുട്ടി മരിച്ചത്.
തീപിടിത്തത്തിൻ്റെ യഥാർത്ഥ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും രണ്ട് കുട്ടികളുമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
മറ്റൊരു സംഭവത്തിൽ മഹാരാഷ്ട്രയിലെ രത്‌നഗിരി-നാഗ്പുർ ഹൈവേയിലുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. അമിതവേഗതയിൽ വന്ന ട്രക്ക് ട്രാക്ടറിൽ ഇടിച്ചതിനെ തുടർന്നായിരുന്നു അപകടം. നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടുന്നു. പരുക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#WATCH | Maharashtra: A massive fire broke out in a clothing shop in the cantonment area of Chhatrapati Sambhajinagar, Aurangabad. Further details awaited. pic.twitter.com/Uokb80upnP
— ANI (@ANI) April 3, 2024