വർഷങ്ങളായി മഹാനഗരവുമായി അടുത്ത ബന്ധമുള്ള സുരേഷ് ഗോപിക്ക് സൗഹൃദങ്ങൾ ഏറെയാണ് നഗരത്തിൽ.
മുംബൈ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ആർ മോഹനാണ് സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആദ്യ അഭിനന്ദവുമായെത്തിയത്. ആക്ഷൻ ഹീറോയുമായി ആത്മബന്ധമുള്ള ആർ മോഹൻ തൃശൂർ സ്വദേശിയാണ്
മുംബൈയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശംസകൾ നേർന്നു ഫേസ്ബുക്കിൽ കുറിച്ചു.
മുംബൈയിൽ നിന്നും തൃശൂരിലെത്തി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഭാഗമായിരുന്ന ബിജെപി നേതാക്കളായ ഉത്തം കുമാറും, രമേശ് കാലംബൊലിയും പ്രിയ നേതാവ് കേന്ദ്ര മന്ത്രിയായതിൽ സന്തോഷം പ്രകടിപ്പിച്ചു.
സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവവും നിസ്വാർഥ പ്രവർത്തങ്ങളുമാണ് വിജയം ഉറപ്പാക്കിയതെന്നാണ് തൃശൂർ സ്വദേശിയായ കല്യാണിൽ വസിക്കുന്ന ഡോ സുഗതൻ അഭിപ്രായപ്പെട്ടത്.
ക്രിസ്ത്യൻ വോട്ടുകൾ മാത്രമല്ല നിഷ്‌പക്ഷ വോട്ടുകളും വനിതകളും സുരേഷ് ഗോപിയെ തുണച്ചു. സ്വാർത്ഥരായ രാഷ്ട്രീയക്കാർ സുരേഷ് ഗോപിയെ മാതൃയാക്കണമെന്ന് മഹാരാഷ്ട്ര പ്രവാസി കേരള മഞ്ചിൻ്റെ ചെയർമാൻ യു. എൻ ഗോപി നായർ പറഞ്ഞു. ശോഭ സുരേന്ദ്രനെ പോലുള്ള ദിശാബോധമുള്ള നേതാക്കളെ മുന്നണിയിൽ കൊണ്ട് വന്നാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നിർണായക ശക്തിയായി വളരുമെന്നും ഗോപി നായർ കൂട്ടിച്ചേർത്തു.