മുംബൈ പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടും അനീതികൾക്കെതിരെ പ്രതികരിച്ചുമാണ് പുതിയതായി രൂപീകരിച്ച മഹാരാഷ്ട്ര പ്രവാസി കേരള മഞ്ച് ശ്രദ്ധ നേടിയത്.
കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ ബിജെപി നേതാവ് ശോഭ സുരേന്ദ്രനുമായി നടന്ന കൂടിക്കാഴ്ചയിൽ
സംഘടനയുടെ പ്രവർത്തനങ്ങളും നഗരത്തിലെ മലയാളികൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങളും ചർച്ച ചെയ്തതായി ചെയർമാൻ യു എൻ ഗോപി നായർ പറഞ്ഞു. സംഘടനയുടെ സെക്രട്ടറി സുരേഷ് ബദ്‌ലാപ്പൂർ, എക്സിക്യൂട്ടീവ് അംഗം നിരണം കരുണാകരൻ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു.