ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജത്തിന് വിവാദങ്ങളൊഴിഞ്ഞ കാലമില്ല. ഇപ്പോഴിതാ എഡ്യുക്കേഷൻ സിക്രട്ടറിയുടെ രാജിയുമായി ബദ്ധപ്പെട്ടാണ് ചർച്ചകൾ കൊഴുക്കുന്നത്.
മേലനങ്ങാതെ മേനി പറഞ്ഞു നടക്കുന്ന മാടമ്പിയെ ക്ഷമയുടെ നെല്ലിപ്പലകയിലാണ് പുറത്താക്കിയതെന്നാണ് സമാജപക്ഷം പുറത്തു വിട്ട ഔദ്യോദിക വിശദീകരണം. .രാജി വച്ച ശേഷം എഡ്യുക്കേഷൻ സിക്രട്ടറി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അവകാശവാദങ്ങളെ വിശദീകരണ യോഗങ്ങളിലൂടെ പൊളിച്ചടുക്കിയാണ് സമാജപക്ഷം പ്രവർത്തകർ സമാജത്തിന് ഐക്യദാർഢ്യം പ്രഖാപിച്ചത്.
സമാജം ബൈലോ പോലും അറിയാത്ത വിദ്യാഭ്യാസ സിക്രട്ടറിയുടേയും അദ്ദേഹത്തിൻ്റെ ഉപജാപക വൃന്ദത്തിൻ്റേയും നിഷേധാത്മക നിലപാടുകളെ ക്ഷമയോടെ അതിജീവിച്ച സമാജത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ച യോഗങ്ങളിൽ വലിയ ജനപങ്കാളിത്തം പ്രകടമായിരുന്നു
സമാജത്തിൽ ജാതി വിഷം കുത്തിക്കയറ്റിയതിൽ വലിയ പങ്ക് വഹിച്ചയാളുടെ പടിയിറക്കത്തിലൂടെ സമാജം പ്രവർത്തനങ്ങൾ മെച്ചപ്പെടുമെന്നുള്ള പ്രത്യാശയിലാണ് അംഗങ്ങളും