ചലച്ചിത്ര നടികൾ വിവാഹശേഷം സിനിമ ജീവിതത്തിന് വിട പറഞ്ഞു കുടുംബിനിയായി കഴിയുന്നതാണ് നാട്ടു നടപ്പ്. അങ്ങിനെയാണ് നവ്യയും അഭിനയം അവസാനിപ്പിച്ച് വ്യക്തി ജീവിതത്തിന് പ്രാധാന്യം നൽകി ഭർത്താവിനൊപ്പം മുംബൈയിലെത്തുന്നത്.
എന്നാൽ തിരക്ക് പിടിച്ച സിനിമാ ജീവിതത്തിൽ നിന്നും മാറി നിന്ന് മുംബൈ ജീവിതവുമായി പൊരുത്തപ്പെടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഏതാണ്ട് പത്തു വർഷത്തോളം കുടുംബിനിയായി മുംബൈയിൽ കഴിഞ്ഞ ശേഷമാണ് ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വന്നത്. ഈ സമയം നവ്യ നായർ നൽകിയ ഒരു അഭിമുഖമാണ് ചർച്ചയാകുന്നത്. ഇതിനിടെ ദൃശ്യത്തിന്റെ കന്നഡ റീമേക്കിലും നവ്യ അഭിനയിച്ചിരുന്നു.
മുംബൈയിലെത്തിയ തനിക്ക് തീരെ താല്പര്യമില്ലാത്തതായിരുന്നു ഓഫീസ് ജോലി. അത് കൊണ്ട് തന്നെയാണ് തന്റെ ഭർത്താവിന്റെ കമ്പനിയിൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ നിരസിച്ചത്. താൻ വീട്ടിൽ ഇരുന്നോളാം എന്ന തീരുമാനം ഭർത്താവിനെ പറഞ്ഞു മനസിലാക്കുകയായിരുന്നു. അതോടൊപ്പം യൂ പി എസ് സി എഴുതണമെന്നും ഡിഗ്രി ചെയ്യണമെന്ന ആഗ്രഹവും താൻ പങ്കു വച്ചു .
എന്നാൽ പെട്ടെന്ന് ഗർഭിണിയായതോടെ അതൊന്നും സാധിക്കാതെയായി. അപ്പോളും പ്രായം കഴിഞ്ഞിട്ടില്ലായിരുന്നു . എന്നാൽ പിന്നീട് അതിനെ പറ്റി സീരിയസ് ആയി ആലോചിച്ചപ്പോൾ ഭർത്താവ് പറഞ്ഞത് മകന് തുണയായി വീട്ടിൽ വേണമെന്നും അവന് ബാത്റൂമിൽ പോകാൻ പോലും അറിയില്ലെന്നുമാണ്. അങ്ങിനെ അതൊക്കെ കഴിഞ്ഞതോടെ തന്റെ പ്രായവും കഴിഞ്ഞു പോയി . ഇന്നും അതിൽ വലിയ നഷ്ടബോധമുണ്ടെന്ന് നവ്യ പറഞ്ഞു. ഇന്നും സിവിൽ സർവീസ് വിജയിച്ചവരെ കാണുമ്പോൾ ആ ചിന്ത വരും. ഒന്ന് ശ്രമിക്കണമെന്ന് തനിക്ക് വലിയ ആഗ്രഹം ആയിരുന്നുവെങ്കിലും അതൊന്നും നടന്നില്ല.
തുടർന്നാണ് ഡാൻസിൽ പി എച്ച് ഡി ചെയ്യുവാനായി തീരുമാനിക്കുന്നത്. ശാസ്ത്ര യുണിവേഴ്സിറ്റിയിൽ ചെയ്യാനായിരുന്നു പ്ലാൻ ആ സമയത്ത് യൂണിവേഴ്സിറ്റിയിൽ ഇന്റർവ്യൂവിന് വിളിച്ചെങ്കിലും പോകാൻ ഭർത്താവ് തടസ്സം നിന്നു. എന്നാൽ ഈ ടെസ്റ്റിന് വേണ എല്ലാ പേപ്പറുകളും അയച്ചത് തന്റെ ഭർത്താവ് തന്നെയായായിരുന്നു. ഇന്റർവ്യൂവിന് വിളിക്കുമെന്ന് അറിയാതെയാണോ അദ്ദേഹം ആ പേപ്പറുകൾ അയച്ചു കൊടുത്തത് എന്ന് പോലും തനിക്ക് സംശയം തോന്നിയിരുന്നു. എന്നാൽ മാസത്തിൽ രണ്ട് തവണ യൂണിവേഴ്സിറ്റിയിൽ പോകണം ആറു ദിവസം അവിടെ നിൽക്കണം എന്നൊക്കെ കേട്ടതോടെ ചേട്ടൻ പോകേണ്ട എന്ന് നിർബന്ധമായി പറഞ്ഞതോടെ ആ സ്വപ്നവും നടക്കാതെ പോയി. എന്തുകൊണ്ടാണ് ചേട്ടൻ അങ്ങനെ പറഞ്ഞതെന്ന് ഇപ്പോഴുമറിയില്ല. എന്ന് നവ്യ പറയുന്നു.